ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തക്കതായ മറുപടി നൽകുമെന്ന കാര്യം ഉറപ്പാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷ പ്രതിരോധ മന്ത്രിയായ തന്‍റെ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്നും കേന്ദമന്ത്രി അറിയിച്ചു. മോഡിയുടെ പ്രവർത്തനമികവ് ജനങ്ങള്‍ക്കറിയാമല്ലോ എന്നും രാജ്‌നാഥ് സിങ് ഓർമപ്പെടുത്തി.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വ്യോമസേനാ മേധാവിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു എയർ ചീഫ് മാർഷല്‍ എ.പി സിംങുമായി കൂടിക്കാഴ്ച നടത്തിയത്. ഭീകാരാക്രമണത്തിന് പിന്നാലെ വിവിധ സേനാ മേധാവികളുമായി പ്രധാനമന്ത്രി അടിയന്തര യോഗങ്ങൾ ചേർന്നിരുന്നു.
നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുമായി ചർച്ച നടത്തി 24 മണിക്കൂർ തികയും മുൻപാണ് പ്രധാനമന്ത്രി വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞയാഴ്ച കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.