'ആഘോഷം' സിഎൻ ​ഗ്ലോബൽ മൂവീസിന്റെ രണ്ടാം ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ

'ആഘോഷം' സിഎൻ ​ഗ്ലോബൽ മൂവീസിന്റെ രണ്ടാം ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ

കൊച്ചി: സ്വർ​ഗം എന്ന സിനിമക്ക് ശേഷം സിഎൻ ​ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാം ചിത്രം ആഘോഷത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'life is all about celebrations' എന്ന ടാ​ഗ് ലൈനോടെ പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ഡോ. ലിസി കെ ഫെർണാണ്ടസിന്റേതാണ് കഥ. അമൽ കെ ജോബി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർ​ഗീസ്, ജോണി ആന്റണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, കോട്ടയം രമേശ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ, റോണി ജോസ്, ജെസി മാത്യു, ലൈറ്റ് ​ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർ​ഗീസ് തോമസ്, സിബി മാണി കുമാരമം​ഗലം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. 

ഛായാ​ഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. സം​ഗീതം: സ്റ്റീഫൻ ദേവസി. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ‌. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ‍ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ. മേക്കപ്പ്: മാളൂസ്. കെപി. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മഞ്ജു ​ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്. 

സി എൻ ​ഗ്ലോബൽ മൂവീസ്

നല്ല കലാമൂല്യങ്ങളുള്ള സിനിമകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ പല ഭാ​ഗത്തുള്ള പ്രവാസികളുടെ ഒരു ടീം ആരംഭിച്ച സംരഭമാണ് സിഎൻ ​ഗ്ലോബൽ മൂവിസ്. സ്വർ​ഗം ആണ് ആദ്യ ചിത്രം. നല്ല ​ഗാനങ്ങളോടും മികച്ച മൂല്യങ്ങളോടും പുറത്തിറങ്ങിയ സ്വർ​ഗം കുടുംബ മനസുകൾ കീഴടക്കിയിരുന്നു. സിനിമയുടെ ഉദേശ ശുദ്ധി മനസിലാക്കി ആദ്യ ചിത്രത്തിന് ഫിലീം ക്രിട്ടിക്സ് അവാർഡും ലഭിച്ചു. 

വര്‍ഗീസ് തോമസ് (യുഎഇ), രഞ്ജിത്ത് ജോണ്‍ (ഓസ്‌ട്രേലിയ), സിബി മാണി കുമാരമംഗലം (ഇറ്റലി), മാത്യു തോമസ് (യുഎഇ), മനോജ് തോമസ് (യുഎഇ), ജോര്‍ജുകുട്ടി പോള്‍ (ഒമാന്‍), ബേബിച്ചന്‍ വര്‍ഗീസ് (ഓസ്‌ട്രേലിയ), റോണി ജോസ് (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), പിന്റോ മാത്യു (നൈജീരിയ), ജോസ് ആന്റണി (യുഎഇ), വിപിന്‍ വര്‍ഗീസ് (യുഎഇ), ജോണ്‍സണ്‍ പുന്നേലിപറമ്പില്‍ (ഓസ്‌ട്രേലിയ), എല്‍സമ്മ എബ്രാഹാം ആണ്ടൂര്‍ (ഇന്ത്യ), ജോബി തോമസ് മറ്റത്തില്‍ (കുവൈറ്റ്) എന്നിവരാണ് സിഎൻ ​ഗ്ലോബൽ മൂവിസിന്റെ സാരഥികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.