ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്‌ഹറിൻ്റെ കുടുംബാംഗങ്ങളുണ്ടെന്ന് റിപ്പോർട്ട്. മസൂദ് അസ്ഹറിൻ്റെ സഹോദരി അടക്കം 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ ബവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയത്. പാകിസ്താനിലേയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താൻ്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചിരുന്നു. വളരെ കിരാതമായ ആക്രമണമാണ് നടന്നതെന്നും അദേഹം വ്യക്തമാക്കി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സോഫിയ ഖുറേഷി വിവരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.