കൊച്ചി: പെട്ടന്നുണ്ടാകുന്ന ചികിത്സാ ചെലവുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങള്‍ക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത.
അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയും പ്രമുഖ ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്.
കുടുംബ നാഥന്‍, കുടുംബ നാഥ, 25 വയസില്‍ താഴെ പ്രായവും അവിവാഹിതരുമായ പരമാവധി മൂന്ന് മക്കള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്കുവരെ ഒരു ഫാമിലി പോളിസിയില്‍ അംഗത്വം നേടാം. 85 വയസുവരെയാണ് പ്രായപരിധി. ഈ പദ്ധതിയില്‍ ചേരുന്നതിന് പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല. പോളിസിയില്‍ ചേരുന്നതിന് ഒരാള്‍ക്ക് 4600 രൂപയും അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ആകെ 7200 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്.
പോളിസി കാലയളവിനുള്ളില്‍ ഉണ്ടാകുന്ന കിടത്തി ചികിത്സകള്‍ക്ക് രണ്ട് ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസുവരെ പ്രായമുള്ള പോളിസി ഉടമയ്ക്ക് അപകട മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ ആശ്രിത ധനമായി ലഭിക്കും. അംഗീകൃത അലോപ്പതി ആശുപത്രികളിലും സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ, യുനാനി ആശുപത്രികളിലും 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സിക്കപ്പെടുന്നവര്‍ക്കാണ് ചികിത്സാ ചെലവിന് അര്‍ഹതയുണ്ടാവുക.
ഡയാലിസിസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയവയ്ക്ക് 24 മണിക്കൂര്‍ കിടത്തി ചികിത്സ നിര്‍ബന്ധമില്ല. പോളിസിയില്‍ ചേരുന്ന അംഗങ്ങളുടെ നിലവിലുള്ള അസുഖങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് ഭിന്നശേഷി സംബന്ധമായ അസുഖങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പരിരക്ഷ ലഭിക്കും. ചികിത്സ ചെലവുകള്‍ റീ ഇമ്പേഴ്‌സ്‌മെന്റ് രീതിയിലായിരിക്കും ലഭിക്കുന്നത്.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അതിരൂപയിലെ ഇടവക പള്ളികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം മാര്‍ച്ച് 10 നു മുമ്പായി അതാതു പള്ളികളിലോ സഹൃദയ അങ്കമാലി, പറവൂര്‍, ചേര്‍ത്തല, വൈക്കം മേഖലാ ഓഫിസുകളിലോ നല്‍കാവുന്നതാണ്. പദ്ധതി സംബന്ധമായ വിശദവിവരങ്ങള്‍ 9544790008 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.