സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍; കെ.സുധാകരനെ പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവാക്കി

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍;  കെ.സുധാകരനെ പ്രവര്‍ത്തക  സമിതിയിലെ ക്ഷണിതാവാക്കി

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം ഹസനെ മാറ്റി, ആടൂര്‍ പ്രകാശിനാണ് ചുമതല.

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ. സുധാകരനെ മാറ്റി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ പകരം നിയമിച്ചു.

ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. 2011 മുതല്‍ പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫ് നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വി.ഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ. സുധാകരന്‍ വഴങ്ങിയില്ല.

പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണൂര്‍ ജില്ലക്കാരനും തന്റെ അടുപ്പക്കാരനുമായ സണ്ണി ജോസഫിനെ കെ. സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന കെ. സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവാക്കി.

എം.എം ഹസനെ മാറ്റി അടൂര്‍ പ്രകാശ് എംപിയെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍ പ്രതാപന്‍, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.