കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു; സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും നോട്ടീസ്

കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു; സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും നോട്ടീസ്

കൊച്ചി: കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കിഫ്ബി സിഇഒ കെ.എം എബ്രാഹം, ഡെപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.

കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹോള്‍സെയില്‍ ബാങ്കിഗ് എക്‌സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്കിനെയും ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.