'എന്റെ പണവും പിന്തുണയും ഇന്ത്യന്‍ സൈന്യത്തിന് ; ഇന്ത്യന്‍ പൈലറ്റുമാര്‍ തികഞ്ഞ പ്രൊഫഷണലുകൾ'; മുന്‍ യുഎസ് വ്യോമസേന പൈലറ്റ്

'എന്റെ പണവും പിന്തുണയും ഇന്ത്യന്‍ സൈന്യത്തിന് ; ഇന്ത്യന്‍ പൈലറ്റുമാര്‍ തികഞ്ഞ പ്രൊഫഷണലുകൾ'; മുന്‍ യുഎസ് വ്യോമസേന പൈലറ്റ്

വാഷിങ്ടൺ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിരവധി ലോകരാജ്യങ്ങളും വ്യക്തികളും ഇന്ത്യക്ക് പിന്തുണ അറിയിക്കുന്നുണ്ട്. അതിനിടെ മുന്‍ യുഎസ് വ്യോമസേന പൈലറ്റിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെങ്കില്‍ തന്റെ പണം ഇന്ത്യക്കാര്‍ക്ക് നല്‍കുമെന്ന് മുന്‍ യുഎസ് വ്യോമസേന പൈലറ്റ് ഡെയ്ല്‍ സ്റ്റാര്‍ക്‌സ്. എ-10 തണ്ടര്‍ബോള്‍ട്ട് II പൈലറ്റുമായിരുന്നു ഇദേഹം.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പൈലറ്റുമാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട ഡെയ്ല്‍ രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ പണവും പിന്തുണയും ഇന്ത്യക്കാര്‍ക്കായിരിക്കുമെന്നും പ്രതികരിച്ചു. എന്റെ കരിയറില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധവിമാന പൈലറ്റുമാരോടൊപ്പം ഞാന്‍ പറന്നിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം വളരെ മികച്ചതായിരുന്നുവെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

ഇന്ത്യന്‍ പൈലറ്റുമാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്. അവര്‍ക്ക് എന്തുചെയ്യണമെന്ന് അറിയാം. മതപരമായ ആവേശമോ അമിത ഉത്സാഹമോ ഇല്ലാതെ അവര്‍ ജോലി ചെയ്യും. മാത്രമല്ല, അവരെ പരിശീലിപ്പിക്കാന്‍ ഇന്ത്യയ്ക്ക് വിശാലമായ ഭൂപ്രദേശമുണ്ട്. അവരാണ് ഏറ്റവും മികച്ചതെന്നും അദേഹം കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.