യുഎഇ ഇന്നൊവേറ്റ്സ് 2021: ബയോമെട്രിക് സ്മാർട്ട്‌ ട്രാവൽ സംവിധാനത്തിന് അംഗീകാരം

യുഎഇ ഇന്നൊവേറ്റ്സ് 2021: ബയോമെട്രിക് സ്മാർട്ട്‌  ട്രാവൽ സംവിധാനത്തിന് അംഗീകാരം

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നോവേഷൻ സംഘടിപ്പിച്ച യുഎഇ ഇന്നൊവേറ്റ്സ് അവാർഡ് 2021-യിൽ ബയോമെട്രിക് സ്മാർട്ട്‌ ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യ വിഭാഗത്തിലാണ് സ്മാർട്ട്‌ ട്രാവലിന് പുരസ്കാരം ലഭിച്ചത്.

ദുബായ് വിമാനത്താവളത്തില്‍ മനുഷ്യ ഇടപെടലുകൾ ഇല്ലാതെ ക്യാമറയിൽ മുഖം കാണിച്ച് യാത്ര നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ബയോമെട്രിക് സ്മാർട്ട് ട്രാവൽ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇത് നടപ്പിലാക്കിട്ടുള്ളത്.

എക്സ്പോ 2020 ടെറ സസ്റ്റെനബിലിറ്റി പവലിയനിൽ നടന്ന ചടങ്ങിലാണ്- യുഎഇ ഇന്നൊവേറ്റ്സ് പുരസ്കാര- വിതരണം നടന്നത്. വിവിധ രംഗങ്ങളിലെ നൂതന ആശങ്ങളുടെ അണിയറ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ദുബായ് രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലെ ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ഭാഗത്താണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നിലവിലുള്ളത്.

വിമാന യാത്രക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയും ഇല്ലാതെ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നത് വരെ മുഖം കാണിച്ച് നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന അതിനൂതന സംവിധാനമാണ് ബയോമെട്രിക് സ്മാർട്ട്‌ ട്രാവൽ.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞാണ് നടപടികൾ സാധ്യമാക്കുന്നത്. ഇതിലൂടെ യാത്ര ചെയ്യാൻ ആദ്യ തവണ രജിസ്ട്രേഷൻ നിർബന്ധമാണ്. പിന്നീട് ബയോമെട്രിക് സംവിധാനത്തിലൂടെ നേരിട്ട് യാത്രാ നടപടികൾ നടത്താവുന്നതാണ്. 17 വയസിന് മുകളിലുള്ളവർക്കാണ് രജിസ്റ്റർ ചെയ്യുവാൻ കഴിയുക.

ദുബായ് വിമാനത്താവളത്തിലൂടെയുളള യാത്രകൾ സുഖമമാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ജിഡിആർഎഫ്എ ഒരുക്കിയിട്ടുള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരമാണ് ഇത്. പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.