ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇന്ന് നിര്‍ണായക യോഗങ്ങള്‍ ചേരും. കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയാണ് അതില്‍ പ്രധാനം. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരിക്കും ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പാകിസ്ഥാന്‍ കാണിക്കുന്ന വിട്ടുവീഴ്ചാ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍.
ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേനയും വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇന്നലെയും ചില പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇവ തെറ്റാണെന്ന് പിഐബി അറിയിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ നിലവിലെ ജാഗ്രത തുടരാനാണ് ഇന്ത്യയുടെ തീരുമാനം. സൈന്യത്തെ ഉള്‍പ്പെടെ മേഖകളില്‍ നിന്ന് പിന്‍വലിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീതിയൊഴിഞ്ഞ സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വീടുവിട്ട് പോയ ജനങ്ങള്‍ തിരിച്ചെത്തി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ഷെല്ലാക്രമണത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നാശ നഷ്ടങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.