മലപ്പുറം: നിലമ്പൂര്‍ കാളികാവില്‍ റബര്‍ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സിറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ പരേതന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
ജനവാസ മേഖലകളില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ ആശങ്ക പങ്കു വച്ചു. വനാതിര്‍ത്തികളോടെ ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ പോലും പ്രവേശിക്കാന്‍ കഴിയാത്ത വിധം കഴിഞ്ഞ കുറെ നാളുകളായി വന്യ ജീവികള്‍ ജനവാസ മേഖലകളില്‍ പെരുകുന്നതും ജനങ്ങളെ ആക്രമിക്കുന്നതും നിഷ്‌ക്രിയവും ഉദാസീനവുമായ ഭരണകൂടത്തിന്റെയും കാര്യക്ഷമമല്ലാതായി മാറിയ വനം വകുപ്പിന്റെയും തെളിവാണ്.
പരിഷ്‌കൃത സമൂഹങ്ങളെയും വികസിത രാജ്യങ്ങളെയും മാതൃകയാക്കി വന്യ ജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ മനുഷ്യത്വ രഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.