ചങ്ങനാശേരി: വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് ആശ്വാസമായി ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനത്തെ സീയോന് ധ്യാന കേന്ദ്രം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറ ബില്‍, ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗ്രേസ്ഫുള്‍ ധ്യാനം ഇതിനകം അനേകര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കഴിഞ്ഞു.
അറുപത് മുതല്‍ നൂറ് വയസുവരെ പ്രായമുള്ളവരാണ് ധ്യാനകേന്ദ്രത്തില്‍ താമസിച്ച് മൂന്ന് ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ പ്രാര്‍ഥനയും വാര്‍ധക്യത്തിലെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗണ്‍സലിങും വ്യായാ മപരിശീലനവും ജീവിത സായന്തനത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്നു.
വിദഗ്ധ ഡോക്ടര്‍മാരും വൈദികരും നയിക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ വാര്‍ധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്. മെയ്മാസത്തെ ധ്യാനം 19 മുതല്‍ 22 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനും 8086399023, 9495107045 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.