ഹാത്രസ് പീഡനക്കേസില്‍ പുറത്തിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു

ഹാത്രസ് പീഡനക്കേസില്‍ പുറത്തിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസിൽ ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു. മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്‍കിയതിനാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഗൗരവ് ശര്‍മ എന്നയാളാണ് കൊല നടത്തിയത്.

2018ൽ നടന്ന പീഡനക്കേസിലെ പ്രതിയാണ് ഗൗരവ് ശർമ. ഈ കേസിൽ ഒരു മാസം മാത്രം ജയിൽ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. ഇയാളും കുടുംബവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്. സംഭവദിവസം ഗൗരവിൻ്റെ ഭാര്യയും ബന്ധുവും ക്ഷേത്രത്തിൽ എത്തിയിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയും സഹോദരിയും ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്നു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായതോടെ പ്രശ്‌നത്തിൽ പെൺകുട്ടിയുടെ പിതാവും ഗൗരവും ഇടപെട്ടു. ഇതിനിടെ കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഗൗരവ് വെടിയുതിർക്കുകയായിരുന്നു.

ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിർദേശം നൽകി.ദേശീയ സുരക്ഷാ നിയമം തന്നെ ഇവര്‍ക്കെതിരെ ചുമത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൗരവ് ശർമയുടെ കുടുംബാംഗമായ ഒരാൾ അറസ്‌റ്റിലായി.

പീഡന കേസിൻ്റെ പേരിൽ രണ്ട് കുടുംബങ്ങളും തമ്മിൽ പ്രശ്‌നം നിലനിന്നിരുന്നു. അതേസമയം പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പോലീസിന് മുന്നിൽ നിലവിളിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായി. ദയവായി എനിക്ക് നീതി തരൂ എന്ന് ആവശ്യപ്പെടുന്നുണ്ട്. ആദ്യം അയാൾ എന്നെ ഉപദ്രവിച്ചു. ഇപ്പോൾ എന്റെ പിതാവിനെ വെടിവച്ചു കൊന്നുവെന്നും പെൺകുട്ടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.