ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയും കാനഡയും തുര്‍ക്കിയും സന്ദര്‍ശിക്കില്ല; അതിര്‍ത്തിയില്‍ ജാഗ്രത തുടരുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയും കാനഡയും തുര്‍ക്കിയും സന്ദര്‍ശിക്കില്ല;  അതിര്‍ത്തിയില്‍ ജാഗ്രത തുടരുന്നു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈന, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കില്ല.

പാകിസ്ഥാനുമായുള്ള അടുത്ത സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡയെ ഒഴിവാക്കിയത്.

അതേസമയം അടുത്ത വര്‍ഷം യു.എന്‍ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരായ തെളിവുകള്‍ ഇന്ത്യ സംഘാംഗങ്ങള്‍ക്ക് നല്‍കും. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഈ തെളിവുകള്‍ നല്‍കും.

അതിനിടെ അതിര്‍ത്തിയിലുള്ള സൈനിക ക്യാംപുകള്‍ അതീവ ജാഗ്രതയില്‍ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ അധികമായി വിന്യസിച്ച സേനയെ രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. പകുതി സൈനികര്‍ ക്യാംപുകളിലേക്ക് മടങ്ങി.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടും. അയോധ്യയില്‍ സിആര്‍പിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആര്‍എസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.