ന്യൂഡല്‍ഹി: അഭിഭാഷകരായി ചുരുങ്ങിയത് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമേ ജുഡീഷ്യല്‍ സര്‍വീസില്‍ നിയമനം നല്‍കാനാകൂ എന്ന് വ്യക്തമാക്കി സുപ്രീം കോടതി. സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) തസ്തികയിലേക്ക് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന് സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഹൈക്കോടതികള്‍ മൂന്ന് മാസത്തിനകം ഇതിനായി ചട്ടം ഭേദഗതി ചെയ്യണം. മൂന്ന് മാസത്തിനകം സംസ്ഥാനങ്ങള്‍ അനുമതി നല്‍കണം. അതേസമയം നിലവിലെ റിക്രൂട്ട്‌മെന്റുകളെ ഇത് ബാധിക്കില്ലെന്നും വിധിക്ക് മുന്‍കാല പ്രാബല്യമില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുതിയ നിയമ ബിരുദധാരികള്‍ നേരിട്ട് ജഡ്ജിമാരാകുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. പരിചയസമ്പത്ത് ഇല്ലാത്തവര്‍ക്ക് സുപ്രധാന ജുഡീഷ്യല്‍ ജോലികള്‍ ചെയ്യാനാവില്ല.
ജോലിയില്‍ക്കയറുന്ന അന്ന് മുതല്‍ തന്നെ ജഡ്ജിമാര്‍ക്ക് ജീവിതം, സ്വാതന്ത്ര്യം, സ്വത്തുക്കള്‍, പരാതിക്കാരുടെ അന്തസ് തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. അതിന് പുസ്തകത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ മതിയാവില്ല, മറിച്ച് സീനിയര്‍ അഭിഭാഷകര്‍ക്കൊപ്പം ജോലി ചെയ്തുള്ള പരിചയം ആവശ്യമാണെന്നും കോടതി വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.