ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു; പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു; പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയില്‍ ഛത്രു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് നാല് ഭീകരര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 'ഓപ് ത്രാഷി' എന്ന് പേരിട്ട ഓപ്പറേഷന്‍ തുടരുകയാണ്. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി സൈന്യം അറിയിച്ചു.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഭീകരുടെ സാന്നിധ്യം കണ്ടെത്താനായി ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

ആറ് ഭീകരരെ കഴിഞ്ഞ ആഴ്ച സൗത്ത് കാശ്മീരില്‍ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതുകൂടാതെ മെയ് 13 ന് ഷോപ്പിയാനിലെ കെല്ലര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. സംഘടനയുടെ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് വധിച്ചത്.

മെയ് 15 ന് പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരേയും സൈന്യം കൊലപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.