വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീല്‍, ബിഷപ് അലെസാന്ദ്രോ ലബാക്ക ഉഗാര്‍ത്തെ, സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട ഡിക്രിയുമായി വത്തിക്കാന്‍ ഡികാസ്റ്ററി. കേരളത്തില്‍ നിന്നുള്ള ദൈവദാസനാണ് ബിഷപ് മാര്‍ മാത്യു മാക്കീല്‍. സ്‌പെയിനില്‍ നിന്നുള്ള ദൈവദാസനാണ് ബിഷപ് അലെസാന്ദ്രോ ലബാക്ക ഉഗാര്‍ത്തെ. കൊളംബിയയില്‍ നിന്നുള്ള ദൈവദാസിയാണ് സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസ്. ഈ മൂന്ന് ദൈവദാസരേയും വിശുദ്ധഗണത്തിലേയ്ക്ക് ഉയര്‍ത്തുന്ന നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമാണ് വത്തിക്കാന്‍ ഡികാസ്റ്ററി പുറത്തുവിട്ടിരിക്കുന്നത്.
നാമകരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡികാസ്റ്ററി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോ ഇന്ന് (മെയ് 22) ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്.
ദൈവദാസനും 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ ക്‌നാനായ വിഭാഗം വികാരി ജനറലും, തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും, 1911 ല്‍ ക്‌നാനായ കത്തോലിക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെ പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയും ആയിരുന്നു ബിഷപ് മാര്‍ മാത്യു മാക്കീല്‍. വിശുദ്ധിയിലൂടെ ഉള്ള അദേഹന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതോടെയാണ് അദേഹം വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ദൈവദാസന്‍ ബിഷപ് മാത്യു മാക്കീല്‍. 2009 ജനുവരി 26 ന് ദൈവദാസനായും 2025 മെയ് 22 ന് വെനറേറ്ററായും പ്രഖ്യാപിക്കപ്പെട്ടു.
കോട്ടയം മാഞ്ഞൂരില്‍ തൊമ്മന്‍ അന്ന ദമ്പതികളുടെ മകനായി 1851 മാര്‍ച്ച് 27 ന് ആയിരുന്നു അദേഹത്തിന്റെ ജനനം. 1914 ജനുവരി 26 ന് കോട്ടയത്തുവച്ചായിരുന്നു അദേഹം കാലം ചെയ്തത്. അധ്യാപനം, വിദ്യാഭ്യാസം, സമര്‍പ്പിത ജീവിതത്തിലേക്കുള്ള പ്രോത്സാഹനം, മതാത്മക ജീവിതം പ്രോത്സാഹിപ്പിക്കുക, അത്തരം സംഘടനകള്‍ വളര്‍ത്തുക, ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ബിഷപ് മാത്യു മാക്കീല്‍.
സ്‌പെയിനിലെ ബെയ്‌സാമയില്‍ 1920 ഏപ്രില്‍ 19 നാണ് മാനുവല്‍ എന്ന ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാര്‍ത്തെയുടെ ജനനം. ജീവത്യാഗം പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. 987 ജൂലൈ 21 ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് അദേഹം മരണമടഞ്ഞത്. കപ്പൂച്ചിന്‍ സഭംഗമായിരുന്ന അദേഹം, പൊമാറിയയുടെ സ്ഥാനിക മെത്രാനും, അഗ്വാറികോയുടെ അപ്പസ്‌തോലിക വികാരിയുമായിരുന്നു.
കൊളംബിയയിലെ മെദലീനില്‍ 1937 ഏപ്രില്‍ ആറിന് ജനിച്ച മരിയ ന്യേവസ് ദേ മെദലീന്‍ എന്ന ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസിന്റെ ജീവത്യാഗവും വത്തിക്കാന്‍ അംഗീകരിച്ചു. തിരുക്കുടുംബത്തിന്റെ കപ്പൂച്ചിന്‍ മൂന്നാം സഭയെന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായിരുന്ന സി. മരിയയും 1987 ജൂലൈ 21 ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് മരണമടഞ്ഞത്.
തദ്ദേശീയ ജനതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് വരവേ ബിഷപ് അലെസാന്ദ്രോ ലബാക്ക ഉഗാര്‍ത്തെയെയും ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസിനെയും തിഗ്വിനോ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടര്‍ന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയര്‍ത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.