ഡാളസ്: ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാളസാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു. മത്സരത്തിന് എല്ലാ ആശംസകളും ദിലീഷ് നേർന്നു. ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ആണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത്തെ തവണയാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 14 തീയതി രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു പ്രസിഡൻ്റ് പറഞ്ഞു.
ഗാർലൻഡ് സെൻറ് തോമസ് സീറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിലാണ് വടംവലി മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ പറഞ്ഞു.
ചടങ്ങിൽ മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്, ആർട് ഡയറക്ടർ സ്ബി ഫിലിപ്പ്, ടോമി നെല്ലുവേലിൽ, റ്റിജോ, മെഗാ സ്പോൺസർ രാജൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മൻജിത് കൈനിക്കര,ട്രഷറർ ദീപക് നായർ, കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി5000 ഡോളറും രണ്ടാം സമ്മാനമായി 3000 ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും ലഭിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.