കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി: സിപിഎമ്മും കെ. രാധാകൃഷ്ണനും എ.സി മൊയ്തീനും പ്രതികള്‍; പാര്‍ട്ടി പ്രതിരോധത്തില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി: സിപിഎമ്മും കെ. രാധാകൃഷ്ണനും എ.സി മൊയ്തീനും പ്രതികള്‍; പാര്‍ട്ടി പ്രതിരോധത്തില്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎമ്മിനെയും മൂന്ന് മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് ഇ.ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

എ.സി മൊയ്തീന്‍ എംഎല്‍എ, എം.എം വര്‍ഗീസ്, കെ. രാധാകൃഷ്ണന്‍ എംപി എന്നീ മുന്‍ ജില്ലാ സെക്രട്ടറിമാരാണ് പ്രതികളായത്. അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ കുമാര്‍ മോഷ എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടിയുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികള്‍ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ സ്വത്തുക്കളില്‍ നിന്നും 128 കോടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയത്.

വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരമാണ് ഒന്നാം പ്രതി. സിപിഎം പൊറത്തുശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍ പീതാംബരന്‍, പൊറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി രാജു എന്നിവരാണ് രാഷ്ട്രീയ പ്രവര്‍ത്തകരായ മറ്റ് പ്രതികള്‍.

നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.