ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെൻ്റ് ഡാഡ്സ് ഗോൾ 25 (Dad's Goal 2025) - 2025 ജൂൺ 7 ന് നടക്കുന്നു. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ (Phoenix Park Football Pitch) രാവിലെ 9 മണിമുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂനിയർ ഫുട്‍ബോൾ ടൂർണമെന്റും (Age 16-25) ഇതേദിവസം തന്നെ നടത്തുന്നു.
ഡബ്ലിനിലെ സീറോ മലബാർ കുർബാന സെൻ്ററുകളിൽ നിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് ഗോൾകീപ്പർക്കും, സ്ട്രൈക്കർക്കും അവാർഡ് നൽകും.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ഈ സെവെൻസ് ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും, യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുഡ്ബോൾ മത്സരത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡൻ്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.