വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട എട്ട് പരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള അന്തിമ അംഗീകാരം നല്‍കുന്നതിനായി വത്തിക്കാനില്‍ ജൂണ്‍ 13 ന് കണ്‍സിസ്റ്ററി ചേരും.
ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ക്കുന്ന ആദ്യത്തെ പൊതു കണ്‍സിസ്റ്ററിയാണിത്. ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സ് ഓഫീസ് എട്ട് വാഴ്ത്തപ്പെട്ടവരുടെ പട്ടിക ജൂണ്‍ നാലിന് സ്ഥിരീകരിച്ചിരുന്നു.
ബാര്‍ട്ടോലോ ലോംഗോ
ഇറ്റാലിക്കാരനായ അല്‍മായനും അഭിഭാഷകനും ഇറ്റലിയിലെ പോംപൈയിലുള്ള ഒവര്‍ ലേഡി ഓഫ് ദ റോസറിയുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ബാര്‍ട്ടോലോ ലോംഗോയും ഉള്‍പ്പെടുന്നു. സാത്താന്‍ സേവകനായ അദേഹം മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
പിന്നീട് ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ സമര്‍പ്പിതനായ വ്യക്തിയായി മാറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജപമാല ഭക്തി പ്രചാരകരില്‍ ഒരാളായിരുന്നു ബാര്‍ട്ടോലോ ലോംഗോ.
ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്
'ദരിദ്രരുടെ ഡോക്ടര്‍' എന്നറിയപ്പെടുന്ന വെനിസ്വേലയില്‍ നിന്നുള്ള ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള തിയതിയും പ്രഖ്യാപിക്കും.
പീറ്റര്‍ ടു റോട്ട്
രണ്ടാം ലോക മഹായുദ്ധത്തില്‍ വിവാഹത്തെ പ്രതിരോധിച്ചതിന് കൊല്ലപ്പെട്ട പാപ്പുവ ന്യൂ ഗിനിയയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ വാഴ്ത്തപ്പെട്ട പീറ്റര്‍ ടു റോട്ടും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വിന്‍സെന്‍സ മരിയ പൊളോണി
ചിലിയന്‍ വനിതയായ ഔഡെലിയ പാരയുടെ രോഗശാന്തിക്ക് കാരണക്കാരിയായ സിസ്റ്റേഴ്‌സ് ഓഫ് മേഴ്സി ഓഫ് വെറോണയുടെ സ്ഥാപകയായ വിന്‍സെന്‍സ മരിയ പൊളോണിയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.
ഇഗ്നാസിയോ ചൗക്രല്ല മലോയന്‍
1915 ലെ അര്‍മേനിയന്‍ വംശഹത്യയില്‍ രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് ഇഗ്നാസിയോ ചൗക്രല്ല മലോയനെയും വിശുദ്ധനായി പ്രഖ്യാപിക്കും.
മരിയ ഡെല്‍ മോണ്ടെ
യേശുവിന്റെ സേവകരുടെ സഭയുടെ സ്ഥാപകയായ മരിയ ഡെല്‍ മോണ്ടെ കാര്‍മെലോ റെന്‍ഡില്‍സ് മാര്‍ട്ടിനെസ് വെനിസ്വേലയിലെ ആദ്യത്തെ വനിതാ വിശുദ്ധയായി ഉയര്‍ത്തപ്പെടും.
മരിയ ട്രോങ്കാറ്റി
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇക്വഡോറില്‍ ചെലവഴിച്ച മരിയ ട്രോങ്കാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭയിലെ സന്യാസിനിയായ മരിയ ഒരു ഇറ്റാലിയന്‍ മിഷനറിയായിരുന്നു.
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി
സെന്റ് ഡൊമിനിക് മൂന്നാം ക്രമത്തിലെ അംഗമായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ ഗണത്തില്‍ ഉണ്ട്. പര്‍വതാരോഹകനായ അദേഹത്തിന് ചെറുപ്പം മുതലേ ദിവ്യ കാരുണ്യത്തോടും പരിശുദ്ധ കന്യകാ മറിയത്തോടും അഗാധമായ സ്നേഹം ഉള്ളയാളായിരുന്നു.
ചെറുപ്പത്തില്‍ ദരിദ്രരെ സേവിക്കുന്നതിനായി അദേഹം സ്വയം പൂര്‍ണമായും സമര്‍പ്പിച്ചു. രാഷ്ട്രീയത്തിലൂടെ സുവിശേഷവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയും തന്റെ നിരവധി സുഹൃത്തുക്കളെ വിശ്വാസത്തിലേക്ക് അടുപ്പിക്കുകയുംചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.