വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിക്കുകയും ശിക്ഷാ വിധി മരവിപ്പിക്കുകയും ചെയ്ത് സുപ്രീം കോടതി. ശിക്ഷ മരവിപ്പിക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിച്ചാണ് ജാമ്യം നൽകിയത്.

ജനുവരിയിലാണ് കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ഇതേ ആവശ്യങ്ങളുമായി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ജയില്‍ വാസം അനുഭവിച്ച് വരികയായിരുന്നു. നിലമേല്‍ കൈതോട് സ്വദേശിയാണ് കിരൺ കുമാർ. 2021 ജൂണ്‍ 21നാണ് ഭര്‍ത്താവിൻ്റെ വീട്ടില്‍ വെച്ച് വിസ്മയ ജീവനൊടുക്കിയത്. 2020 മെയ് 20നായിരുന്നു ഇരുവരുടേയും വിവാഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.