പാക് സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്

പാക്  സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്. ഷാഹിദ് അഫ്രീദി, മാവ്‌റ ഹൊകെയ്ന്‍, ഫവാദ് ഖാന്‍, ഹാനിയ ആമിര്‍, മഹിര ഖാന്‍ തുടങ്ങിയവരുടെ ഇന്‍സ്റ്റാഗ്രാം, എക്സ് പ്രൊഫൈലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവ ഇന്ന് രാവിലെ മുതലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിട്ടാതായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഇത്തരമൊരു നടപടിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സബ ഖമര്‍, മാവ്‌റ ഹൊകെയ്ന്‍, ഫവാദ് ഖാന്‍, ഷാഹിദ് അഫ്രീദി, അഹദ് റാസ മിര്‍, യുംന സൈദി, ഡാനിഷ് തൈമൂര്‍ എന്നിവരുള്‍പ്പെടെയുള്ള നിരവധി പാക് സെലിബ്രിറ്റികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതോടെ വിലക്ക് മാറിയെന്നാണ് പലരും കരുതിയത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ അവ വീണ്ടും അപ്രത്യക്ഷമായി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനെ ചില പാകിസ്ഥാന്‍ സെലിബ്രിറ്റികള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും തുടര്‍ന്ന് ഇന്ത്യയില്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.