ഡാളസ്: അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളും രണ്ട് മക്കളും മരണമടഞ്ഞു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.
അറ്റ്‌ലാന്റയില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച് ഡാളസിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ദിശ തെറ്റി വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന് തീപിടിച്ചു. കാറില്‍ നിന്ന് രക്ഷപ്പെടാനാകാതെ നാല് പേരും സംഭവ സ്ഥലത്ത് തന്നെ വെന്തുമരിച്ചു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയതായിരുന്നു കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.