'100 കോടിയുടെ' നിക്ഷേപ തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കായി കേരളത്തിലും അന്വേഷണം

'100 കോടിയുടെ' നിക്ഷേപ തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കായി കേരളത്തിലും അന്വേഷണം

ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി ഒട്ടേറെപ്പേരില്‍ നിന്നും കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന പരാതിയില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വര്‍ഗീസിനും ഭാര്യ ഷൈനിയ്ക്കുമായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

സ്വദേശമായ കുട്ടനാട് രാമങ്കരിയില്‍ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ടോമി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബംഗളൂരുവില്‍ എത്തിയത്. ഇദേഹത്തിന്റെ ഫോണ്‍ എറണാകുളത്തവച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ തട്ടിപ്പിനിരയായ 395 പേരാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴ് മുതല്‍ കാണാതായിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകളുടെ ആവശ്യത്തിനായി രണ്ട് വര്‍ഷം മുന്‍പാണ് ദമ്പതികള്‍ നാട്ടിലെത്തിയത്.

മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അമ്മ ടോമിയുടെ സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.