സമകാലിക ലോകത്ത് അനിവാര്യമായ സഭയുടെ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ്: മാർ അലക്സ് താരാമംഗലം

സമകാലിക ലോകത്ത് അനിവാര്യമായ സഭയുടെ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ്: മാർ അലക്സ് താരാമംഗലം

അജ്‌മാൻ: സമകാലിക ലോകത്ത് സഭയുടെ അനിവാര്യമായ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ് എന്ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. യുഎഇയിലുള്ള മാനന്തവാടിരൂപതാംഗങ്ങളുടെ കുടുംബസംഗമവും മാനന്തവാടി രൂപത പ്രവാസി അപ്പോസ്തലേറ്റ് യുഎഇ ഘടകത്തിന്റെ ഉദ്ഘാടനവും അജ്‌മാൻ റിയൽ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം വീഡിയോയിലൂടെ അനുഗ്രഹ സന്ദേശം നൽകി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി ഏകദേശം 150 ഓളം പേർ കുടുംബസംഗമത്തിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു. പ്രവാസ ലോകത്തെ തിരക്കുകൾക്കും പ്രതിസന്ധികൾക്കുമിടയിലും തങ്ങളുടെ വിശ്വാസ തീഷ്ണതയും സഭയോടും മാതൃ രൂപതയോടുമുള്ള സ്നേഹവും കടപ്പാടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുവാൻ കാണിക്കുന്ന ഉത്സാഹത്തെ മാർ അലക്സ് താരാമംഗലം പ്രത്യേകം അഭിനന്ദിച്ചു.

സ്വദേശത്ത് നിന്ന് ദൂരെയാണെങ്കിലും സഭയിൽ നിന്നും മാതൃ രൂപതയിൽ നിന്നും അകലെയല്ല ഓരോ പ്രവാസിയും എന്ന സന്ദേശമാണ് പ്രവാസി അപ്പോസ്തലേറ്റ് നൽകുന്നത്. ഇത് വിശ്വാസത്തിന്റെ തുടർച്ച ഉറപ്പാക്കുകയും പരസ്പര ഐക്യവും സഹകരണവും വർദ്ധിപ്പിക്കാൻ സഹായകമാവുകയും ചെയ്യുമെന്ന് മാർ അലക്സ് താരാമംഗലം ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടങ്ങളിൽ രൂപതയിൽ നിന്നും ആവശ്യമായ സഹായത്തിനും പിന്തുണയ്ക്കും പ്രവാസി അപ്പോസ്തലേറ്റിനെ സമീപിക്കാമെന്നും ബിഷപ്പ് അറിയിച്ചു.

പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ വീഡിയോയിലൂടെ ആശംസാ സന്ദേശം നൽകി. ദിപു സെബാസ്റ്റ്യൻ, സിജു ജോസഫ്, ഷിനോജ് മാത്യു, പ്രസാദ് ജോൺ, സാബു പരിയാരത്ത്, സന്തോഷ് മാത്യു, ബെഞ്ചമിൻ ജോസഫ്, സുനിൽ പായിക്കാട്, ബോസിമ ജോൺസൻ, ജോമോൻ വർക്കി എന്നിവർ പ്രസംഗിച്ചു.



സാജൻ വർഗീസ്, ബാബു വൻപുഴ, സജി വർക്കി, അഡ്വ. ബിനോയ് മാത്യു, ജീസ് തോമസ്, ആൽബിൻ ജോർജ്, ജെസ്വിൻ ജോസ്, ബിനോയ് ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും സംഘടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.