കൊപ്പേല്‍ (ടെക്‌സാസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇന്ന് തുടക്കം.
ഇന്ന് വൈകുന്നേരം ഏഴിന് കൊടിയേറ്റം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ജൂലൈ 28 ന് സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ പോള്‍ എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുനാള്‍ പരിപാടികള്‍:
ജൂലൈ 18 വെള്ളി: വൈകുന്നേരം 6:00 മുതല്‍ ദിവ്യകാരുണ്യആരാധന, ഏഴിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (കാര്‍മ്മികന്‍: റവ. ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്)
ജൂലൈ 19 ശനി: വൈകുന്നേരം 4:30 മുതല്‍ ദിവ്യകാരുണ്യ ആരാധന, 5:30 ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് കറ്റേക്കര )
ജൂലൈ 20 ഞായര്‍: രാവിലെ ഏഴിനും ഒമ്പതിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരക്കല്‍, ചാന്‍സലര്‍ ചിക്കാഗോ രൂപത)
ജൂലൈ 21 തിങ്കള്‍: വൈകുന്നേരം ആറ് മുതല്‍ ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോര്‍ജ് പാറയില്‍ )
ജൂലൈ 22 ചൊവ്വ: വൈകുന്നേരം ആറ് മുതല്‍ ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ബിനോയ് ഇല്ലിക്കമുറിയില്‍ ടി.ഒ.ആര്‍)
ജൂലൈ 23 ബുധന്‍: വൈകുന്നേരം ആറ് മുതല്‍ ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോബി ജോസഫ് )
ജൂലൈ 24 വ്യാഴം: വൈകുന്നേരം ആറ് മുതല്‍ ദിവ്യകാരുണ്യ ആരാധന, ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് ഫ്രാന്‍സിസ് ടി.ഒ.ആര്‍)
ജൂലൈ 25 വെള്ളി: വൈകുന്നേരം 4:30 മുതല്‍ ദിവ്യകാരുണ്യ ആരാധന. 5:30 ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസഫ് അലക്‌സ്). 7:30 ന് ഇടവകയുടെ ഫാമിലി ഡേയും കലാപരിപാടികളും സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍.
ജൂലൈ 26 ശനി: വൈകുന്നേരം 4:30 മുതല്‍ ദിവ്യകാരുണ്യ ആരാധന. 5:30 ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ. സിബി സെബാസ്റ്റ്യന്‍ എം.എസ്.ടി). ഏഴിന് സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ മെലഡീസ് ക്ലബ് യു.എസ്.എ ഒരുക്കുന്ന ഗാനമേളയും വാര്‍ഡ് യുണിറ്റുകള്‍ സംഘടിപ്പിക്കുന്ന 'തട്ടുകട' ഭക്ഷ്യ മേളയും.
ജൂലൈ 27 ഞായര്‍: വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹ വിരുന്നും നടക്കും.
ജൂലൈ 28 തിങ്കളാഴ്ച: വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാളിന് സമാപനമാകും. വൈകുന്നേരം ഏഴിന് പരേതരുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള ബലിയര്‍പ്പണം, നൊവേന, ലദീഞ്ഞ് (റവ. ഫാ. ജിമ്മി എടക്കളത്തൂര്‍).
തിരുനാള്‍ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍അറിയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.