ലണ്ടന്‍: സ്പെയിനിലുണ്ടായ കാറപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പോര്‍ച്ചുഗല്‍, ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയ്ക്ക് മരണാനന്തര ആദരവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വൂള്‍വ്സ്. വൂള്‍വ്സിന്റെ 'ഹാള്‍ ഓഫ് ഫെയ്മില്‍' ജോട്ടയേയും ഉള്‍പ്പെടുത്തി.
'ഡീഗോ ജോട്ടയെ വൂള്‍വ്സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. ക്ലബിനു വേണ്ടി അദേഹം ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോളില്‍ അദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിനു കൂടിയുള്ള ആദരമാണിത്'- ക്ലബ് കുറിപ്പില്‍ വ്യക്തമാക്കി.
കരിയറില്‍ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെ 28-ാം വയസില്‍ വിവാഹിതനായി പത്താം ദിവസമാണ് താരം അപകടത്തില്‍ മരിച്ചത്. ഈ മാസം ആദ്യമുണ്ടായ അപകടത്തില്‍ ജോട്ടയോടൊപ്പം സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡര്‍ സില്‍വയും മരണമടഞ്ഞിരുന്നു.
വൂള്‍വ്സില്‍ നിന്നാണ് ജോട്ട ലിവര്‍പൂളിലെത്തിയത്. 2017 ല്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നു ലോണിലാണ് വൂള്‍വ്സില്‍ കളിക്കാനെത്തിയത്. താരം എത്തുമ്പോള്‍ ടീം രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പില്‍ കളിക്കുകയായിരുന്നു.
ആ സീസണില്‍ ടീമിനെ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായത് ജോട്ടയായിരുന്നു. സീസണില്‍ ടീമിനായി 17 ഗോളുകളാണ് ജോട്ട അടിച്ചു കൂട്ടിയത്. വൂള്‍വ്സിനായി 131 മത്സരങ്ങള്‍ കളിച്ച ജോട്ട 44 ഗോളുകളും നേടി. 2020 ലാണ് അദേഹം ലിവര്‍പൂളിലേക്ക് ചേക്കേറിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.