വിപ്ലവ നായകനെ അവസാനമായി കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍; വി.എസിന്റെ പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ തുടരുന്നു

വിപ്ലവ നായകനെ അവസാനമായി കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍; വി.എസിന്റെ പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ തുടരുന്നു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ വിപ്ലവ നായകനെ ഒരുനോക്ക് കാണാനായി ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ എകെജി സെന്ററിലെ പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് മുദ്രാവാക്യം വിളിച്ച് പ്രിയ നേതാവിനെ കാണാനെത്തിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം ഉച്ചകഴിഞ്ഞ് ദേശീയ പാതയിലൂടെ വിലാപ യാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

തുടര്‍ന്ന് വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. പിന്നീട് ആലപ്പുഴ പൊലീസ് റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.



ദര്‍ബാര്‍ ഹാളില്‍ നിന്നും എടുക്കുന്ന മൃതദേഹം പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം വഴി പാരിപ്പള്ളിയിലെത്തും.

തുടര്‍ന്ന് ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ സ്ഥലങ്ങളിലൂടെ പുന്നപ്രയിലെ വീട്ടിലെത്തിക്കും. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.