ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ക്രൈം ബോധവല്‍ക്കരണ പോര്‍ട്ടല്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റ് ഉറവിടങ്ങളില്‍ നിന്നോ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ അല്ലെങ്കില്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം.
വിഒഐപി കോളുകള്‍ വഴിയുള്ള തട്ടിപ്പ്
തായ്‌ലന്‍ഡിന്റെ ടെലികോം റെഗുലേറ്ററി ബോഡിയായ എന്‍പിടിസി അനുസരിച്ച്, വിഒഐപി കോളുകള്‍ പലപ്പോഴും +697 അല്ലെങ്കില്‍ +698 ല്‍ ആരംഭിക്കുന്ന നമ്പറുകളാണ്. ഇവ കണ്ടെത്തുക പ്രയാസമാണ്. ഇത്തരം കോളുകള്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ സാധാരണയായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവയ്ക്കാന്‍ സാധിക്കും.
+697 അല്ലെങ്കില്‍ +698 ല്‍ തുടങ്ങുന്ന ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കണം. അത്തരം കോളുകള്‍ സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.