മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: മീഷന്‍ ലീഗും കെസിവൈഎമ്മും സംയുക്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: മീഷന്‍ ലീഗും കെസിവൈഎമ്മും സംയുക്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കേളകം: മലയാളികളായ രണ്ട് കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമെന്ന് സംയുക്തമായി പ്രതിഷേധ കൂട്ടായ്മ. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പൊലീസ് ജൂലൈ 25 നാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്.

ചുങ്കക്കുന്ന് ഫാത്തിമമാതാ ദേവാലയത്തില്‍ സംഘടിപ്പിച്ച ചെറുപുഷ്പ മീഷന്‍ ലീഗ് മാനന്തവാടി രൂപതയും കെസിവൈഎം ചുങ്കക്കുന്ന് മേഖലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനം വികാരി ഫാ. പോള്‍ കൂട്ടാല ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരേ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങളുടെ ഭാഗമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. സന്തോഷ് ഒറവാറന്തറ, രൂപത റീജണല്‍ ഓര്‍ഗനൈസര്‍ റോയി മൂഞ്ഞനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.