ദുർഗിലേത് സർക്കാർ ഒത്താശയോടെയുള്ള മതപീഡനം: കെ.സി.വൈ.എം. സംസ്ഥാന സമിതി

ദുർഗിലേത് സർക്കാർ ഒത്താശയോടെയുള്ള മതപീഡനം: കെ.സി.വൈ.എം. സംസ്ഥാന സമിതി

എറണാകുളം: ഛത്തീസ്ഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്തീകളായ സിസ്റ്റർ പ്രീതി മേരിയും വന്ദന ഫ്രാൻസിസും അറസ്റ്റ് ചെയ്യപ്പെട്ടത് അതിഹീനവും ജനാധിപത്യ സംവിധാനത്തിന് അപമാനകരവുമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി. പ്രസ്തുത അറസ്റ്റ് നാടകം ഇന്ത്യയിലെ മതേതരത്വത്തിനെതിരെ ഉള്ള വെല്ലവിളിയും പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.

സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദളിൻറെ അടിസ്ഥാനരഹിതമായ ആരോപണത്തിനു മേൽ രണ്ട് കന്യാസ്തീകളെ അറസ്റ്റ് ചെയ്തതിലൂടെ മതപീഡനത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും കേവലം കരാറുകാർ മാത്രമായി സർക്കാരും പോലീസും മാറിയെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനമവലംബിക്കുന്നത് ഇത്തരം വർഗ്ഗീയവാദികൾക്കുള്ള പരോക്ഷ പിന്തുണ കൂടിയാണെന്ന് യോഗം നിരീക്ഷിച്ചു. ഈ നടപടി രാജ്യത്തെ മതസൗഹാർദ്ദവും സ്നേഹബന്ധങ്ങളും തകർക്കുന്നതാണെന്നും കുറ്റവാളികളായവർ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ആവശ്യപ്പെട്ടു.

ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷ അനുഭവിക്കരുത് എന്നത് ഒരു ജനാധിപത്യ നിയമത്തിൻ്റെ ആധാരം തന്നെയാണ്. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്ത് കപട ജനാധിപത്യത്തിൻ്റെ പേരിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം വ്യാപകമായി സൃഷ്ടിക്കപ്പെടുന്നു. ചില സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെയും വർഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിനെയും ന്യായീകരിക്കാനാകില്ല. സർക്കാരുകൾ ജനങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷകരായി നിലകൊള്ളണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു.

പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ വച്ച് നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി ജോബിൻ ജോസ്, സംസ്ഥാന ഭാരവാഹികളായ ജോഷ്‌ന എലിസബത്ത്, അനൂപ് ജെ ആർ പാലിയോട്, സനു സാജൻ പടിയറയിൽ, ജീന ജോർജ്, ജോസ്മി മരിയ ജോസ്, ജിബി ഏലിയാസ്, അസിസ്റ്റന്റ് ഡയറക്ടർ സി.ഡോ. നോർബർട്ട സിടിസി എന്നിവർ സംസാരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.