കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദത്തിന്റെ സാധ്യതകളുമായി കേന്ദ്ര സർക്കാർ മാർഗ്ഗരേഖ

കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദത്തിന്റെ സാധ്യതകളുമായി കേന്ദ്ര സർക്കാർ മാർഗ്ഗരേഖ

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ആയുർവേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സയുടെ മാർഗരേഖ കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കി. മാർഗരേഖ പ്രകാശനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർധൻ വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തിയത്. 

തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ കൈകാര്യംചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാർഗരേഖയിൽ പറയുന്നത്. വൈറസിനെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാർഗരേഖ എടുത്തുപറയുന്നു.  

അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിന് ഗുണം ചെയ്യുന്നതാണ്. ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും മാർഗരേഖ നിർദേശിക്കുന്നു. ചെറിയതോതിൽ രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോൾ തുടരേണ്ട കാര്യങ്ങളും മാർഗരേഖയിൽ വിസ്തരിക്കുന്നുണ്ട്.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാൻ ആയുഷ് പ്രാക്ടീഷണർമാർക്ക് രോഗികളോട് നിർദേശിക്കാമെന്നും നടപടിക്രമത്തിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.