ഇറ്റാനഗര്‍: ദിവ്യകാരുണ്യ മിഷണറി സന്യാസ സമൂഹാംഗമായ യുവ മലയാളി വൈദികന്‍ അരുണാചല്‍ പ്രദേശില്‍ അന്തരിച്ചു. പാലാ രൂപതയിലെ വെള്ളികുളം ഇടവകാംഗമായ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ് ആണ് അന്തരിച്ചത്.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഗുവാഹട്ടിയിലെ നെം കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. അരുണാചല്‍ പ്രദേശില്‍ മിഷണറിയായി സേവനം ചെയ്തു വരുകയായിരുന്നു ഫാ. സുരേഷ്.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കോട്ടയം കടുവാക്കുളത്തുള്ള എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം. മൃതസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും.
മാതാപിതാക്കള്‍: ജെയിംസ്, മേരിക്കുട്ടി. സഹോദരങ്ങള്‍: സച്ചു, ആന്‍മരിയ, ഐറിന്‍ അല്‍ഫോന്‍സ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.