'യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനം': ട്രംപിന്റെ തീരുവ പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

'യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനം': ട്രംപിന്റെ തീരുവ പ്രഖ്യാപനത്തില്‍  ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യയോട് താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് ആണ് ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

തീരുവകളെ മറ്റു രാജ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്നത് യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ലോക വ്യാപാര സംഘടനാ നിയമങ്ങളെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങള്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്നും കുറിപ്പിന് ഒപ്പം പങ്കുവച്ച കാര്‍ഡില്‍ ചൈനീസ് അംബാസഡര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയ്ക്ക് പുറമെ അമേരിക്ക ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ബസീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വയും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു.

ട്രംപിന്റെ താരിഫുകളെ നേരിടുന്നതിനെക്കുറിച്ച് ബ്രിക്സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന ലുല ഡസില്‍വയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഉക്രെയ്ന്‍ യുദ്ധത്തെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യക്ക് മേല്‍ ട്രംപ് അധിക തീരുവ ചുമത്തിയത്. ജൂലൈ 30 ന് 25 ശതമാനം തീരുവ യു.എസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ 25 ശതമാനം അധിക തീരുവ കൂടി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചു. അധിക നികുതി ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വരുമ്പോള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ അന്‍പത് ശതമാനമായി ഉയരും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.