ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയില്‍ നിരവധി ഒഴിവുകള്‍. നിലവില്‍ 1266 ഒഴിവുകളാണ് ഉള്ളത്. നാവികസേനയുടെ യാര്‍ഡുകളിലും യൂണിറ്റുകളിലുമായി വിവിധ ട്രേഡുകളിലേക്കാണ് നിയമനം നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നാവികസേന വെബ്‌സൈറ്റായ indiannavy.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് അപേക്ഷിക്കേണ്ടത്. നാവിക സേനയുടെ പ്രസ്തുത വെബ്‌സൈറ്റില്‍ കയറി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന വിശദ വിവരങ്ങളും നല്‍കണം.
വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് സിവിലിയന്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് 2025 അപേക്ഷ ലിങ്ക് തിരഞ്ഞെടുക്കുക. കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിദ്യാഭ്യാസ യോഗ്യത. പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. ഫോട്ടോ, ഒപ്പ് എന്നിവയുടെ രേഖകള്‍ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. 18 നും 25 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 19900 മുതല്‍ 63200 രൂപ വരെ ശമ്പളം ലഭിക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.