താമരശേരി: ആകാശപ്പറവകളുടെ പ്രിയപ്പെട്ട അമ്മ സിസ്റ്റര്‍ ജോസി എം.എസ്.ജെ അന്തരിച്ചു. 76 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നൂറുകണക്കിന് മനുഷ്യരെ ഹൃദയത്തോടു ചേര്‍ത്തുവച്ച അമ്മയാണ് വിടപറഞ്ഞത്.
തുവ്വൂര്‍ വിമലഹൃദയ ആശ്രമം ചാപ്പലില്‍ ചൊവ്വ രാവിലെ മുതല്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് വിമലഹൃദയ ആശ്രമം ചാപ്പലില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് താമരശേരി യേശുഭവന്‍ കോണ്‍വെന്റ് സെമിത്തേരിയില്‍ നടത്തും.
പാലാ രൂപതയിലെ നീലൂര്‍ ഇടവക, പുളിക്കല്‍ കുടുംബാംഗമാണ് സിസ്റ്റര്‍ ജോസി.
തുവ്വൂര്‍ വിമലഹൃദയ ആശ്രമത്തില്‍ നിന്നും 24 കുട്ടികളെ സിസ്റ്റര്‍ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. 55 പേരക്കുട്ടികളുടെ സ്‌നേഹനിധിയായ അമ്മയായിരുന്നു സിസ്റ്റര്‍ ജോസി. നൂറിലധികം പെണ്‍കുട്ടികള്‍ നഴ്‌സിങ് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളിലും ഉണ്ട്. അലഞ്ഞ് നടന്നിരുന്ന നിരവധി മാനസിക രോഗികളെ ചികിത്സിച്ച് രോഗം ഭേദമാക്കി അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാനും സിസ്റ്റര്‍ ജോസിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.