പട്ന: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ബിഹാറിൽ തുടക്കമായി. 23 ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം റാലി നടത്തും. 16 ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പട്‌നയിൽ വൻറാലിയോടെയാണ് സമാപിക്കുക.
"ആറ് ദിവസം. 20ലധികം ജില്ലകൾ. 1,300ലധികം കിലോമീറ്റർ. വോട്ടർ അധികാർ യാത്രയുമായി ജനങ്ങൾക്കിടയിലേക്ക് ഞങ്ങൾ വരുന്നു. ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ 'ഒരു വ്യക്തി, ഒരു വോട്ട്' സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഞങ്ങളോടൊപ്പം ചേരൂ."- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ യാത്രയെന്ന് പാർട്ടി വക്താവ് പവൻ ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടാഴ്ച കൊണ്ട് ബീഹാറിലെ 30 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ വോട്ട് അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ ഈ മാസം 30ാം തിയതിയാണ് യാത്ര സമാപിക്കുക.
സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അധികാർ റാലിയിൽ പങ്കെടുക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.