ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോസ്റ്റുകളെ കടത്തിവെട്ടി സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം. വോട്ട് ചോരി ആരോപണം ഉന്നയിച്ച് തെളിവുകള്‍ നിരത്തി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് അസാധാരണമാം വിധം മുകളിലേക്ക് ഉയര്‍ന്നത്.
അതിന് ശേഷം രാഹുലിന്റെ പോസ്റ്റുകള്‍ക്ക് മോഡിയുടെ പേജിനേക്കാള്‍ റീച്ചും വ്യൂവും ഏറെ കൂടുതലാണ്. സ്വാതന്ത്ര ദിനത്തില്‍ മഴ നനഞ്ഞ് പതാക ഉയര്‍ത്തുന്ന രാഹുലിന്റെ വീഡിയോക്ക് 1500K ലൈക്കാണ് ലഭിച്ചത്. 21.5 മില്യണ്‍ വ്യൂസും പോസ്റ്റിനുണ്ട്.
ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര ദിനത്തിലെ പ്രധാന മന്ത്രിയുടെ ലൈവിന് 427K ലൈക്കും 14.1 മില്യണ്‍ വ്യൂസും മാത്രമാണുള്ളത്. ഈ വ്യത്യാസം അത്ഭുതപ്പെടുത്തുന്നതാണ്.
കാരണം മോഡിക്ക് ഫെയ്‌സ് ബുക്കില്‍ 50 മില്യണ്‍ ഫോളോവേഴ്‌സും രാഹുലിന് വെറും എട്ട് മില്യണുമേയുള്ളു. ഫോളോവേഴ്‌സില്‍ ഇത്രയും അന്തരം ഉണ്ടായിട്ടും രാഹുലിന്റെ പോസ്റ്റുകളുടെ ഈ കുതിപ്പ് ശ്രദ്ധേയമാണ്.
ഇന്‍സ്റ്റഗ്രാമില്‍ മോഡിക്ക് 96.3 മില്യണ്‍ ഫോളോവേഴ്‌സുള്ളപ്പോള്‍ രാഹുലിന് 11.3 മില്യണ്‍ ഫോളോവേഴ്‌സ് മാത്രമാണുള്ളത്. എന്നാല്‍ സ്വാതന്ത്ര ദിനത്തിലെ ചെങ്കോട്ടയില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് 18 മില്യണ്‍ വ്യൂസും 1.6 മില്യണ്‍ ലൈക്കും ലഭിച്ചപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്ന വീഡിയോയ്ക്ക് 29.2 മില്യണ്‍ വ്യൂസും 3.7 മില്യണ്‍ ലൈക്കുമാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.