ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പേര് പ്രഖ്യാപിച്ചത്.
സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതാവും മഹാരാഷ്ട്ര ഗവര്‍ണറുമാണ് സി.പി. രാധാകൃഷ്ണന്‍.
ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടുത്ത മാസം ഒമ്പതിനാണ് തിരഞ്ഞെടുപ്പ്.
സി.പി. രാധാകൃഷ്ണനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കാന്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് നിരസിച്ച പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1946 ജൂലൈ എട്ടിന് ആന്ധ്രാപ്രദേശിലാണ് ബി. സുദര്‍ശന്‍ റെഡ്ഡി ജനിച്ചത്. 1971 ഡിസംബര്‍ 27 ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.
1995 ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2005 ല്‍ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2007 ല്‍ സുപ്രീം കോടതി ജഡ്ജിയായി. 2011 ല്‍ വിരമിച്ചു.
പ്രമുഖ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സി.പി. രാധാകൃഷ്ണനെ ബി.ജെ.പി രംഗത്തിറക്കിയതെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിന് ശേഷം ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.