വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം ശനിയാഴ്ച ഡാലസില്‍

വേള്‍ഡ്  മലയാളി കൗണ്‍സില്‍ ഓണാഘോഷം ശനിയാഴ്ച ഡാലസില്‍

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ന് ഡാലസില്‍ നടക്കും.

സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ദേവാലയ ഓഡിറ്റോറിയത്തില്‍ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ ഒമ്പത് മുതലാണ് ഓണാഘോഷ പരിപാടികള്‍.

സെന്റ് മറിയംത്രേസ്യാ മിഷന്‍ നോര്‍ത്ത് ഡാലസ് ഡയറ്കടറും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക അസിസ്റ്റന്റ് വികാരിയുമായ ഫാ. ജിമ്മി എടക്കളത്തൂര്‍ കുര്യന്‍ മുഖ്യ അതിഥിയായി ഓണ സന്ദേശം നല്‍കും.

കേരളത്തിന്റെ കലാ, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത, നൃത്ത കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് ഏവര്‍ക്കും ഓണസദ്യ വിളമ്പും.

ജോണ്‍സണ്‍ തലച്ചെല്ലൂര്‍, സുകു വര്‍ഗീസ്, ആന്‍സി തലച്ചെല്ലൂര്‍, സ്മിത ജോസഫ്, സിറില്‍ ചെറിയാന്‍, സജി ജോസഫ്, മനു ഡാനി, സജോ തോമസ്, പ്രസാദ് വര്‍ഗീസ് തുടങ്ങി റീജണല്‍, പ്രൊവിന്‍സ്തല ഭാരവാഹികളും സംഘടനാ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായിബന്ധപ്പെടുക.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.