മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളില്‍ വെടിവെപ്പ്: എട്ടും പത്തും വയസുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളില്‍ വെടിവെപ്പ്: എട്ടും പത്തും വയസുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

മിനിയാപൊളിസ്: മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ എട്ടും പത്തും വയസുള്ള രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റവരില്‍ 14 പേര്‍ കുട്ടികളാണ്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പൊലീസ് അറിയിച്ചു.

പ്രഭാത പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. തോക്കുധാരിയായ അക്രമി പള്ളിയുടെ ജനലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ കൈവശം റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍ എന്നിവ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും വിശ്വാസികള്‍ക്കും നേരെ ഉണ്ടായ ആസൂത്രിത അക്രമമാണിതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കൂടാതെ മരിച്ചവരോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിലും എല്ലാ പൊതു സ്ഥാപനങ്ങളിലും മൈതാനങ്ങളിലും, സൈനിക പോസ്റ്റുകളിലും നാവിക സ്റ്റേഷനുകളിലും, കൊളംബിയ ഡിസ്ട്രിക്റ്റിലും 2025 ഓഗസ്റ്റ് 31 ന് സൂര്യാസ്തമയം വരെ പതാക പകുതി താഴ്ത്തിക്കെട്ടണമെന്ന് ട്രംപ് ഉത്തരവിട്ടു. എല്ലാ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എംബസികളിലും, ലെഗേഷനുകളിലും, കോണ്‍സുലാര്‍ ഓഫീസുകളിലും, വിദേശത്തുള്ള മറ്റ് യു.എസ് സ്ഥാപനങ്ങളിലും, എല്ലാ സൈനിക സൗകര്യങ്ങളും നാവിക കപ്പലുകളും സ്റ്റേഷനുകളും ഉള്‍പ്പെടെ, ഒരേ സമയം പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ഉത്തരവില്‍ പറയുന്നു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.