തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസിന്റെ അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ദരെയും ഉള്‍പ്പെടുത്തും.
അന്വേഷണ സംഘത്തിലെ അംഗങ്ങളെ രണ്ട് ദിവസത്തിനുളളില്‍ തീരുമാനിക്കും. നടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക, എഴുത്തുകാരി ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴിയെടുക്കും.
ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനു കുമാറിനാണ് അന്വേഷണ ചുമതല. മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന സന്ദേശങ്ങളയച്ചും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്തി എന്നിവയാണ് കുറ്റങ്ങള്‍.
രാഹുലിന്റെ പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് ചാറ്റുകളും ഗൗരവപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച് രാഹുലിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.