പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ പാലക്കാട് രഹസ്യ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്.
കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടില്‍ ഇന്നലെയായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും എങ്ങനെ പാലക്കാട് എത്തിക്കുമെന്നായിരുന്നു യോഗത്തിന്റെ ചര്‍ച്ചയെന്നാണ് വിവരം.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാന്‍ വിലക്കുള്ള സാഹചര്യത്തില്‍ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
കഴിഞ്ഞ ഒന്‍പത് ദിവസമായി പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുല്‍ ഉള്ളത്. രാഹുല്‍ മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടു നിന്നാല്‍ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ ഷാഫി പറമ്പില്‍ പാലക്കാട് എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം.
എന്നാല്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ വിവരങ്ങള്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം രാഹുലിനെ പാലക്കാട്ടേക്ക് കൊണ്ടുവരാന്‍ തന്റെ വീട്ടില്‍ യോഗം നടന്നെന്ന വാര്‍ത്ത കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ നിഷേധിച്ചു. പാലക്കാട്ട് രഹസ്യ യോഗം നടന്നുവെന്ന വാര്‍ത്ത ഷാഫി പറമ്പിലും നിഷേധിച്ചിട്ടുണ്ട്. ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് എത്തിയതെന്നും ഷാഫി വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.