ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിന് പുന്നമടക്കായല്‍ ഒരുങ്ങി. പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളം കളിയുടെ 71-ാമത് ജലമേള ഇന്ന് പുന്നമടയിലെ ഓളപ്പരപ്പില്‍ നടക്കും. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ ജല മേളയില്‍ മാറ്റുരയ്‌ക്കുന്നത്.
രാവിലെ 11 മുതലാണു മത്സരങ്ങൾ. ഇത്തവണ 21 ചുണ്ടൻവള്ളങ്ങൾ മത്സരിക്കുന്നുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ. ജലോത്സവം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡി പങ്കെടുക്കും.
ചെറു വള്ളങ്ങളുടെ ഹീറ്റ്സാണ് രാവിലെ നടക്കുക. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറു വള്ളങ്ങളുടെ ഫൈനലും. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നാല് മണിക്ക് ആരംഭിക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.