ആലപ്പുഴ: പുന്നമടക്കായലിലെ 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
മൂന്നാം ഹീറ്റ്സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആറാം ഹീറ്റ്സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം. ആദ്യ ഹീറ്റ്സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
ഫൈനലിലെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ഹീറ്റ്സില്‍ ഫിനിഷ് ചെയ്ത സമയം:
നടുഭാഗം- 4.20.904
മേല്‍പ്പാടം- 4.22.123
വീയപുരം- 4.21.810
നിരണം- 4.21.269
21 ചുണ്ടന്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്‌റുട്രോഫിക്ക് വേണ്ടി മത്സരിച്ചത്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ആറ് ഹീറ്റ്‌സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലില്‍ നാല് വള്ളം, അഞ്ചാം ഹീറ്റ്‌സില്‍ മൂന്ന് വള്ളം, ആറാമത്തേതില്‍ രണ്ട് വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്‌സില്‍ മികച്ച സമയംകുറിച്ച നാല് വള്ളങ്ങളാണ് ഫൈനലില്‍ എത്തിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.