കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ പ്രസിഡന്റായി മാത്യൂ ഫിലിപ്പ് മാര്‍ട്ടിനെയും ജനറല്‍ സെക്രട്ടറിയായി ജിന്‍സ് ജോയിയെയും ട്രഷററായി സാബു മാത്യൂവിനെയും തിരഞ്ഞെടുത്തു.
മുപ്പത്തിയഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. ടോമി സിറിയക് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മുന്‍ ഭാരവാഹികളായ അഡ്വ. സുബിന്‍ അറക്കല്‍, ജോബിന്‍സ് ജോണ്‍ പാലേട്ട്, സുനില്‍ തൊടുക എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 31 ന് വൈകുന്നേരം അബ്ബാസിയായിലുള്ള കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍അറിയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.