ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 25 വിനോദസഞ്ചാരികളും സുരക്ഷിതരെന്ന് കിനൗര്‍ ജില്ല ഭരണകൂടം. സംഘം സുരക്ഷിതരാണെന്നും മറ്റ് ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു.
കുടുങ്ങിയവരെ ഷിംലയില്‍ എത്തിക്കാനാണ് നീക്കം. ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന് അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫിസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മലയാളി സംഘത്തെ ഷിംലയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
സ്പിറ്റിയില്‍ നിന്ന് കല്‍പയിലേക്ക് എത്തിയ സംഘമാണ് ഷിംലയില്‍ എത്താനാകാതെ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് റോഡ് മാര്‍ഗമുള്ള യാത്ര സാധ്യമല്ലാതായത്. ഓഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് ഉണ്ടെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.