കൊച്ചി: കാലടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ഓണ സദ്യയില്‍ പങ്കെടുത്ത 50 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സ്‌കൂളില്‍ ഓണോ ഘോഷം. 2300 വിദ്യാര്‍ഥികള്‍ സദ്യയില്‍ പങ്കെടുത്തു. എന്നാല്‍ 50 ഓളം വിദ്യാര്‍ഥികള്‍ക്കാണ് അന്ന് വൈകുന്നേരം മുതല്‍ പനി, തല വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിടിപെട്ടത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും അങ്കമാലി കാലടിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. അസ്വസ്ഥതകള്‍ ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരുടെയും അവസ്ഥ ഗുരുതരമല്ല. ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാനാകും. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.