കുടുംബ സ്‌നേഹത്തിന്റെ കഥ പറഞ്ഞ 'സ്വര്‍ഗം': നിര്‍മാതാക്കളുടെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമായി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

കുടുംബ സ്‌നേഹത്തിന്റെ കഥ പറഞ്ഞ 'സ്വര്‍ഗം':  നിര്‍മാതാക്കളുടെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമായി  കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

കൊച്ചി: പേരുകൊണ്ടും ആവിഷ്‌കാരം കൊണ്ടും പൊതു സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന സിനിമകളിറങ്ങുന്ന ഇക്കാലത്ത് കുടുംബ സ്‌നേഹത്തിന്റെ കഥ പറഞ്ഞ നല്ലൊരു ചിത്രമായിരുന്നു സ്വര്‍ഗം.

ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന, സിനിമയെന്ന കലാ സൃഷ്ടിയിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം കൈമാറുക എന്നതായിരുന്നു നിര്‍മാതാക്കളുടെ ലക്ഷ്യം. ഡോ. ലിസി കെ. ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പതിനാറ് പ്രവാസി മലയാളികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

സ്വപ്‌ന സാക്ഷാത്കാരം പോലെ സ്വര്‍ഗത്തിന് നല്ല സന്ദേശത്തിനുള്ള നാല്‍പത്തെട്ടാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു എന്നത് നിര്‍മാതാക്കളുടെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമായി. ചിത്രത്തിന്റെ കഥാകൃത്തും നിര്‍മാതാക്കളില്‍ ഒരാളുമായ ഡോ.ലിസി കെ. ഫെര്‍ണാണ്ടസ് ശില്‍പവും പ്രശസ്തി പത്രവും ഏറ്റു വാങ്ങി.

മധ്യ തിരുവിതാംകൂറിലെ അയല്‍ക്കാരായ രണ്ട് ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള കഥ പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.