ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം; കേരളാ കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം; കേരളാ കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ

കോട്ടയം: കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രിന്‍സ് കോട്ടയത്ത് പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്നു. 2021 ല്‍ ഏറ്റുമാനുരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വി.എന്‍ വാസവവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, കെ.എസ്.സി സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ.വി ലൂക്കോസിന്റെ മകനാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.